ഓണാഘോഷം

Posted on: 31 Aug 2015പൊയിനാച്ചി: പൊയിനാച്ചിപറമ്പ് രാജീവ്ജി ഗ്രന്ഥാലയം നടത്തിയ ഓണാഘോഷം നാട്ടുകാര്‍ക്ക് ആവേശമായി. വനിതകളുടെ കമ്പവലി, ബിസ്‌കറ്റ് തീറ്റ, ഇമവെട്ടാമത്സരം തുടങ്ങി നിരവധി പരിപാടികള്‍ നടത്തി. നാടന്‍പൂക്കള്‍കൊണ്ട് വിവിധ വീടുകള്‍ കേന്ദ്രീകരിച്ച് പൂക്കളമത്സരം നടത്തി. മാവേലി വീടുകളില്‍ ചെന്നാണ് സമ്മാനാര്‍ഹരെ കണ്ടെത്തിയത്. എ.ദാമോദരന്‍ ഒന്നാംസ്ഥാനവും ഗോപാലന്‍ പറമ്പ് രണ്ടാംസ്ഥാനവും നേടി. 50 വനിതാവേദി പ്രവര്‍ത്തകരുടെ തിരുവാതിരകളിയും അരങ്ങേറി.
സാംസ്‌കാരികസമ്മേളനം പി.ഗംഗാധരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. രാഘവന്‍ വലിയവീട് അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്തംഗം രമാ ഗംഗാധരന്‍, എ.കെ.ശശിധരന്‍, എം.ഹസൈനാര്‍ ഹാജി, ബാബുരാജ്, വിനോദ് വലിയവീട്, തങ്കമണി ചെറുകര, രമണി കരിച്ചേരി, കൃഷ്ണന്‍ മുണ്ട്യക്കാല്‍, മണികണ്ഠന്‍ വടക്കേകണ്ടം എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ സര്‍വകലാശാല ബി.കോം. പരീക്ഷയില്‍ ഒന്നാമതെത്തിയ എം.ഐശ്വര്യ നായര്‍, സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പ് ജേതാവ് രതീഷ് ഞാണിക്കടവ്, പ്രദേശത്തുനിന്ന് ഉന്നതവിജയം നേടിയ എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ഥികള്‍ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.

More Citizen News - Kasargod