ഞെക്ലിയില്‍ ഓണത്തല്ല് നടത്തി

Posted on: 31 Aug 2015പൊയിനാച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി ഞെക്ലിയില്‍ ബാര യുവജനക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണത്തല്ല് മത്സരം നടത്തി.
സീനിയര്‍ വിഭാഗത്തില്‍ കെ.ഉണ്ണിക്കൃഷ്ണന്‍ ഞെക്ലി ഒന്നാംസ്ഥാനവും നിധീഷ് ബാര രണ്ടാംസ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ വിശാഖ്, ശ്രീബിന്‍, വിജേഷ്, വൈശാഖ്, മണി ഞെക്ലി എന്നിവര്‍ സമ്മാനം നേടി.
ബാബുമോഹന്‍ മത്സരം ഉദ്ഘാടനം ചെയ്തു. കെ.വി.ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു. പി.കെ.ഗോപാലകൃഷ്ണന്‍, പി.പി.അജീഷ്, കെ.ഹരിപ്രസാദ്, എം.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod