ഗുരുജയന്തി ആഘോഷിച്ചു

Posted on: 31 Aug 2015ചെറുവത്തൂര്‍: ചെറുവത്തൂര്‍ വില്ലേജ് ഓഫീസിനടുത്ത് ജയന്തി സമ്മേളനം എസ്.എന്‍.ഡി.പി. യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. മാധവസ്വാമി പ്രഭാഷണം നടത്തി. മുതിര്‍ന്ന അംഗങ്ങളെ തൃക്കരിപ്പൂര്‍ യൂണിയന്‍ കൗണ്‍സിലര്‍ പി.സി.വിശ്വംഭരന്‍ പണിക്കര്‍ ആദരിച്ചു.
പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് യൂണിയന്‍ കൗണ്‍സിലര്‍ പി.പി.നാരായണന്‍ ഉപഹാരം നല്‍കി. സി.ചിത്രാകരന്‍, പി.കരുണാകരന്‍, സുജിത്ത് കൊടക്കാട്, എം.രാജേഷ് രാഘവന്‍, കെ.സുരേശന്‍, എം.ബിജു, കെ.വി.കൗസല്യ, രജനി അശോകന്‍, പി.പി.സരോജിനി, ഷീല രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പായസവിതരണം നടത്തി.
മാണിയാട്ട് ചന്തേരയില്‍ ഗുരുജയന്തിയാഘോഷം സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍ വെളിച്ചപ്പാട് ഭദ്രദീപം കൊളുത്തി. എം.കെ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളെയും അനുമോദിച്ചു. കടിയാന്‍ സഹദേവന്‍, എം.വി.സോമനാഥന്‍, പി.പി.രവി, കെ.ലത തുടങ്ങിയവര്‍ സംസാരിച്ചു.
കാടങ്കോട്ട് ഗുരുജയന്തിയാഘോഷം എം.കുഞ്ഞിക്കൃഷ്ണന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ടി.വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.എം.കുഞ്ഞിരാമന്‍, മല്ലക്കര നാരായണന്‍, മല്ലക്കര രാഘവന്‍, പി.കുഞ്ഞാച്ച, കെ.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു. കൊടക്കാട്ട് രാവിലെ പുഷ്പാര്‍ച്ചന നടത്തി. സി.ബാലന്‍, പി.ജോഷി, അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. മുണ്ടക്കണ്ടം, മയ്യിച്ച, തുരുത്തി, ചൂരിക്കൊവ്വല്‍ ശാഖകളിലും ഗുരുജയന്തിയാഘോഷം നടന്നു.

More Citizen News - Kasargod