ഓണോത്സവത്തില്‍ പാവക്കൂട്ടം

Posted on: 31 Aug 2015ചെമ്പ്രകാനം: ചെമ്പ്രകാനം അക്ഷര വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഓണാഘോഷഭാഗമായി 'പാവക്കൂട്ടം' പരിപാടി സംഘടിപ്പിച്ചു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഒരുക്കിയ പാവക്കൂട്ടത്തില്‍ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി.
പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ക്ലാസ് മുറികളില്‍ പാവനാടകം അവതരിപ്പിക്കുന്നതിന് പാവകളുടെ നിര്‍മാണവും പാവനാടകാവതരണവുമാണ് പരിപാടിയില്‍ നടന്നത്. ചിത്രകലാധ്യാപകന്‍ പ്രമോദ് അടുത്തില 'പാവക്കൂട്ടത്തിന്' നേതൃത്വം നല്കി. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ സമാപനത്തില്‍ പൊതുവേദിയില്‍ പാവനാടകം അവതരിപ്പിച്ചു.
'മാവേലി കണ്ട കേരളം' എന്ന വിഷയത്തില്‍ സ്‌കിറ്റ് മത്സരം, യു.പി, എച്ച്.എസ്, പൊതുവിഭാഗങ്ങളിലായി മള്‍ട്ടി മീഡിയ മെഗാക്വിസ്, എരവില്‍ കലാസമിതിയുടെ 'ഒയലിച്ച' തെരുവുനാടകവും അവതരിപ്പിച്ചു.
സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശാന്ത ഉദ്ഘാടനം ചെയ്തു. കെ.എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മത്സരവിജയികള്‍ക്ക് എ.കൃഷ്ണപൊതുവാള്‍ സമ്മാന വിതരണം നടത്തി. വിനോദ് ആലന്തട്ട, കെ.നാരായണന്‍, വി.ടി.പി.രാജേഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod