ശുചീകരണം തൊഴിലാക്കിയ ഗോവിന്ദന് ലീഡര്‍ ട്രസ്റ്റ് പ്രവര്‍ത്തകരുടെ ഓണസമ്മാനം

Posted on: 31 Aug 2015പെരിയ: പെരിയയിലെ ശൗചാലയം ശുചീകരണവും കാവലും സ്വയം ഏറ്റെടുത്ത ഗോവിന്ദന് ലീഡര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ പുതുവസ്ത്രങ്ങളും ഓണവിഭവങ്ങളും കൈമാറി. പെരിയ ടൗണില്‍ ജലനിധിയും പഞ്ചായത്തും ചേര്‍ന്ന് നിര്‍മിച്ച ശുചിത്വ സമുച്ചയത്തിന്റെ ചുമതലക്കാരനായ നാലേക്രയിലെ ഗോവിന്ദനാണ് ട്രസ്റ്റ് പ്രവര്‍ത്തകര്‍ ഓണസദ്യക്കുള്ള വിഭവങ്ങള്‍ കൈമാറിയത്. മറ്റ് ശൗചാലയങ്ങള്‍ സമൂഹവിരുദ്ധരുടെ താവളമാകുമ്പോള്‍ ചെറിയ വേതനത്തിന് ജോലിയേറ്റെടുത്ത ഗോവിന്ദനെ സഹായിക്കാനാണ് ട്രസ്റ്റ് പ്രവര്‍ത്തകര്‍ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷനും സഹായം കൈമാറാന്‍ എത്തിയിരുന്നു. കാലിന് സ്വാധീനക്കുറവുള്ള ഗോവിന്ദന്‍ ദിവസം മൂന്ന് കിലോമീറ്റര്‍ നടന്നാണ് ശൗചാലയത്തിന്റെ ശുചീകരണത്തിനെത്തുന്നത്.

More Citizen News - Kasargod