കൊലപാതകം: പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം

Posted on: 31 Aug 2015കാസര്‍കോട്: കോടോം-ബേളൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളികളെയും അതിന് സഹായം നല്കിയവരെയും കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീശ്ചന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ അധികാരത്തിന്റെ പിന്‍ബലത്തില്‍ കേരളത്തില്‍ ബി.ജെ.പി. നടത്തുന്ന അക്രമവാഴ്ചക്കെതിരെ മുഴുവനാളുകളും അണിനിരക്കണം. നാടിന്റെ ൈസ്വരജീവിതം തകര്‍ക്കുന്ന ബി.ജെ.പി.-ആര്‍.എസ്.എസ്. നിലപാടിനെ സി.പി.എം. ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്പിക്കുമെന്നും സതീശ്ചന്ദ്രന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

More Citizen News - Kasargod