സന്ദേശയാത്രയോടെ ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു

Posted on: 31 Aug 2015വെള്ളരിക്കുണ്ട്: ഗുരുസന്ദേശയാത്രകളും പ്രത്യേക പൂജകളും അനുസ്മരണസമ്മേളനങ്ങളുമായി ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. എസ്.എന്‍.ഡി.പി.ശാഖകളിലും ഗുരുമന്ദിരങ്ങളിലും ചതയദിനത്തില്‍ വിവധ പരിപാടികളുണ്ടായിരുന്നു.
ഏച്ചിപ്പൊയില്‍ ഗുരുമന്ദിരത്തില്‍ പി.ആര്‍.രഘു പതാക ഉയര്‍ത്തി. ഗുരുപൂജയും പുഷ്പാഞ്ജലിയും ഘോഷയാത്രയും കലാകായികമത്സരങ്ങളുമുണ്ടായി. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.വര്‍ക്കി അധ്യക്ഷത വഹിച്ചു. ലക്ഷ്മിഭാസ്‌കരന്‍, എ.വി.ശാന്ത, കെ.കെ.ചെല്ലപ്പന്‍, ടി.പി.രാഘവന്‍, കെ.വി.നാരായണന്‍, കെ.ആര്‍.ഷാജി എന്നിവര്‍ സംസാരിച്ചു.
പരപ്പയില്‍ ഗുരുസന്ദേശയാത്രയും കലാപരിപാടികളും പ്രശ്‌നോത്തരിയും പായസവിതരണവും നടന്നു. സമ്മേളനം യൂണിയന്‍ സെക്രട്ടറി വിജയരംഗന്‍ ഉദ്ഘാടനം ചെയ്തു. കെ.കരിയന്‍ അധ്യക്ഷനായിരുന്നു. എം.ഡി.ഷാജി പ്രഭാഷണം നടത്തി. ഒ.കെ.രാമചന്ദ്രന്‍ ക്യാഷ് അവാര്‍ഡുവിതരണം ചെയ്തു. കെ.ശശിധരന്‍, സി.നാരായണന്‍, ആശപ്രഭാകരന്‍, വി.കൃഷ്ണന്‍, ടി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കോളിയാട്, നാട്ടക്കല്‍, എളേരിത്തട്ട്, വെള്ളരിക്കുണ്ട്, കൊന്നക്കാട് എന്നീ എസ്.എന്‍.ഡി.പി. ശാഖകളിലും ആഘോഷപരിപാടികളുണ്ടായിരുന്നു.

More Citizen News - Kasargod