നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ മീന്‍ ലോറിയിടിച്ചു

Posted on: 31 Aug 2015കാസര്‍കോട്: വിദ്യാനഗറില്‍ സ്‌കൗട്ട് ഭവന് സമീപം ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ മീന്‍ ലോറിയിടിച്ചു. ശനിയാഴ്ച രാത്രി 11.30-നാണ് സംഭവം. ഇരു വാഹനങ്ങളിലുമുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കാസര്‍കോട്ടെ കാര്‍ ഷോറൂമിലേക്കുള്ള കാറുകള്‍ കയറ്റി വന്ന ലോറിയിലെ തൊഴിലാളികള്‍ വിശ്രമിക്കുന്നതിനായി റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. ചെര്‍ക്കള ഭാഗത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറി നിയന്ത്രണം വിട്ട് കണ്ടെയ്‌നറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഇരു ലോറികളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

More Citizen News - Kasargod