കല്യോട്ട് കടകള്‍ക്കുനേരെ അക്രമം

Posted on: 30 Aug 2015പെരിയ: കല്യോട് ടൗണില്‍ കടകള്‍ക്കുനേരെ അക്രമം. തിരുവോണനാളിലാണ് അടച്ചിട്ട കടകള്‍ എറിഞ്ഞുതകര്‍ത്തത്. ടൗണില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുനേരെയും അക്രമം ഉണ്ടായി. കല്യോട്ടെ താന്നിക്കാല്‍ കോമന്‍, വത്സരാജ്, പുരുഷു, സതീശന്‍ എന്നിവരുടെ കടകള്‍ക്കുനേരെയാണ് കല്ലേറുണ്ടായത്. ചന്ദ്രന്റെ ഓട്ടോ, ഗംഗാധരന്‍, പദ്മകുമാര്‍ എന്നിവരുടെ ഇരുചക്രവാഹനങ്ങളും തകര്‍ക്കപ്പെട്ടു. രാജീവ്ജി ക്ലബ്ബിനുനേരെയും കല്ലേറുണ്ടായി. ബേക്കല്‍ പോലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. ദളിത് സര്‍വീസ് സൊസൈറ്റി (ഡി.എസ്.എസ്.) പ്രവര്‍ത്തകരാണ് അക്രമത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.

More Citizen News - Kasargod