ഹര്‍ത്താല്‍ സമാധനപരം; വ്യാപാരസ്ഥാപനങ്ങള്‍ തുറന്നില്ല

Posted on: 30 Aug 2015ചെറുവത്തൂര്‍: കാലിച്ചാനടുക്കത്ത് സി.പി.എം.പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചെറുവത്തൂരിലും കാലിക്കടവിലും സമാധനപരം. ഹര്‍ത്താലനുകൂലികള്‍ രാവലെ പ്രകടനം നടത്തി. വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍, വിവാഹം, എയര്‍പോര്‍ട്ട്, ദേവാലയങ്ങള്‍, ആസ്​പത്രി തുടങ്ങിയ സ്ഥങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തടഞ്ഞില്ല.
12 മണിയോടെ മതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് കാലിക്കടവിലും ചെറുവത്തൂരിലും നേതാക്കളും പ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു. പി.കരുണാകരന്‍ എം.പി., ജില്ലാ സംക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, സംസ്ഥാനകമ്മിറ്റിയംഗം എം.വി.ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം.രാജഗോപാലന്‍, പി.ജനാര്‍ദനന്‍, ടി.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ കാലിക്കടവിലെത്തി.

More Citizen News - Kasargod