പൂക്കളമത്സരം കാണാന്‍ നിത്യാനന്ദാശ്രമത്തില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍

Posted on: 30 Aug 2015


18
ഞ്ഞങ്ങാട്: പൂക്കളമത്സരം കാണാന്‍ നിത്യാനന്ദാശ്രമത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. പുതിയകോട്ട നിത്യാനന്ദാശ്രമത്തില്‍ നിത്യാനന്ദ യുവജനസേവാസമിതി നടത്തിയ പൂക്കളമത്സരം കാണാനാണ് തിരുവോണദിനത്തില്‍ അയ്യായിരത്തോളം പേരെത്തിയത്. മണിക്കൂറോളം ക്യൂനിന്നാണ് ആള്‍ക്കാര്‍ പൂക്കളംകണ്ടത്.
സേവാസമിതി ഇത് 27-ാമത് തണവണയാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള തിരഞ്ഞെടുത്ത 20 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞവര്‍ഷത്തെ വിജയികളായ കെ.എ.ലിജിത്ത് (ഫൈവ് ഫ്‌ലവേഴ്‌സ്, തലശ്ശേരി) ആണ് ഇക്കുറിയും ഒന്നാംസമ്മാനമായ 27,027 രൂപ നേടിയത്. രണ്ടാംസ്ഥാനത്തിന് സുര്‍ജിത്തും (അവിട്ടം, പ്ലാച്ചിക്കര), മൂന്നാം സ്ഥാനത്തിന് മഹേഷ് കോളിയടുക്കവും നാലാംസ്ഥാനത്തിന് മധു (ഷണ്‍മുഖ ക്ലബ്, കൊക്കാല്‍) അര്‍ഹരായി.
വിജയികള്‍ക്ക് സേവാസമിതി രക്ഷാധികാരി എ.ഡി.എം. എച്ച്.ദിനേശ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സേവാസമിതി പ്രസിഡന്റ് ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു. മൂന്നുനാള്‍കൂടി പൂക്കളം കാണാനുള്ള അവസരമുണ്ടാകും.

More Citizen News - Kasargod