ഓണാഘോഷം

Posted on: 30 Aug 2015കാസര്‍കോട്: പൂക്കളവും മാവേലിയുടെ ഗൃഹസന്ദര്‍ശനവും വിവിധ കലാ-കായിക പരിപാടികളുമായി ഗ്രാമങ്ങളില്‍ വര്‍ണാഭമായ ഓണാഘോഷം.
പൊയിനാച്ചി നേതാജി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൂക്കളമത്സരം നടത്തി. ജില്ലാതല കമ്പവലി മത്സരത്തില്‍ മാങ്ങാട് എ.കെ.ജി. ടീം ഒന്നാംസമ്മാനം നേടി. വീരകേസരി കരിപ്പാടകം രണ്ടാംസ്ഥാനവും ശിവജി പൊയിനാച്ചി മൂന്നാംസ്ഥാനവും നേടി. വിദ്യാനഗര്‍ എസ്.ഐ. കെ.പി.ശശികുമാര്‍ വിജയികള്‍ക്ക് സമ്മാനം നല്കി.
പ്രദീഷ് നെല്ലിയടുക്കം അധ്യക്ഷതവഹിച്ചു. ജയേഷ് നെല്ലിയടുക്കം, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, രാജന്‍ കെ.പൊയിനാച്ചി, വി.മോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
മയിലാട്ടി അടുക്കത്തുബയല്‍ പ്രിയദര്‍ശിനി വായനശാലയില്‍ വിവിധ മത്സരങ്ങള്‍ നടന്നു.
ഞെക്ലിയിലെ ബാര യുവജനക്ലബ് സംഘടിപ്പിച്ച ഓണസദസ് പി.കെ.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനംചെയ്തു. കെ.വി.ഭക്തവത്സലന്‍ അധ്യക്ഷതവഹിച്ചു. എന്‍.ബാബു, പി.പി.അനീഷ്, അജിത്ത്, െക.ഹരിപ്രസാദ്, എം.ബാലകൃഷ്ണന്‍, വിദ്യ എന്നിവര്‍ സംസാരിച്ചു. വിവിധ കലാമത്സരങ്ങളും ഉണ്ടായിരുന്നു.
കരിച്ചേരി പ്രിയദര്‍ശിനി കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നു. മജീഷ്യന്‍ ബാലന്‍ ആന്‍ഡ് ആദര്‍ശ് ബാലന്‍ അവതരിപ്പിച്ച ഫെന്റാസിയ മാജിക്ഷോ നടന്നു. ഉസ്താദ് ഹസ്സന്‍ഭായ് ഉദ്ഘാടനംചെയ്തു. ശ്രീനിവാസന്‍ മുഖ്യാതിഥിയായിരുന്നു. രവീന്ദ്രന്‍ കരിച്ചരി അധ്യക്ഷതവഹിച്ചു. കരിച്ചേരി നാരായണന്‍ നായര്‍, എം.കുഞ്ഞിരാമന്‍ നായര്‍, ടി.മാധവന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ശശിധരന്‍ കാട്ടിപ്പാറ, എന്‍.ഉഷ, ധനേഷ് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പി.ശ്രീജിത്ത് സ്വാഗതവും പ്രിയേഷ് നന്ദിയും പറഞ്ഞു.

More Citizen News - Kasargod