നീലേശ്വരം: നാരായണന്റെ മൃതദേഹവുംവഹിച്ചുള്ള വിലാപയാത്രയെ നീലേശ്വരത്ത് നേതാക്കള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ വരവേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദേശീയപാതയില്‍ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ മൃതദേഹം കൊണ്ടുവന്നത്.
നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹത്തില്‍ നിരവധി സംഘടനകള്‍ക്കുവേണ്ടി റീത്തുകള്‍ സമര്‍പ്പിച്ചു. അരമണിക്കൂറോളംനീണ്ട പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ചോയ്യങ്കോട്ടും കാലിച്ചാനടുക്കത്തും പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് കായക്കുന്നിലെ വസതിയില്‍ എത്തിച്ചത്. ശനിയാഴ്ചരാവിലെ പത്തുമണി മുതല്‍ മൃതദേഹവും പ്രതീക്ഷിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകര്‍ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ തടിച്ചുകൂടിയിരുന്നു. സുശക്തമായ പോലീസ് ബന്തവസ്സിലായിരുന്നു മൃതദേഹം കൊണ്ടുവന്നത്.

More Citizen News - Kasargod