രാജേഷിന്റെ മരണം: ഇളയച്ഛന്‍ റിമാന്‍ഡില്‍

Posted on: 30 Aug 2015ചെറുവത്തൂര്‍: ഉത്രാടദിവസം രാത്രി ചന്തേര കുനത്തൂരിലെ പി.രാജേഷ് (35)കുത്തേറ്റുമരിച്ച സംഭവത്തില്‍ പിതൃസഹോദരന്‍ പി.വി.വി.കുഞ്ഞിക്കൃഷ്ണന്‍ (60) റിമാന്‍ഡിലായി. നീലേശ്വരം സി.ഐ. പ്രേമചന്ദ്രനാണ് കുഞ്ഞിക്കൃഷ്ണനെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
തിരുവോണാഘോഷത്തിനായി ഒരുങ്ങിയ ചന്തേര പടിഞ്ഞാറേക്കര കുനുത്തൂര്‍ പ്രദേശത്തെ അവിചാരിതമായുണ്ടായ കൊലപാതകം ദുഃഖത്തിലാഴ്ത്തി. വിദേശത്തായിരുന്ന രാജേഷ് മൂന്നുമാസംമുമ്പാണ് നാട്ടിലെത്തിയത്.
വര്‍ഷങ്ങളായി കാഞ്ഞങ്ങാട്ട് ഭാര്യാഗൃഹത്തിലായിരുന്ന കുഞ്ഞിക്കൃഷ്ണന്‍ രണ്ടുമാസംമുമ്പാണ് കുനത്തൂരിലെ സഹോദരീവീട്ടില്‍ താമസത്തിനെത്തിയത്. മദ്യപാനിയായ കുഞ്ഞിക്കൃഷ്ണന്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടത്രേ. ഉത്രാടദിവസം രാത്രി ബഹളംവെച്ച കുഞ്ഞിക്കൃഷ്ണനെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ അരയില്‍ കരുതിയ കത്തിയെടുത്ത് രാജേഷിനെ കുത്തുകുയായിരുന്നുവെന്ന് പറയുന്നു.
പരിസരവാസികള്‍ രാജേഷിനെ ചെറുവത്തൂരിലെ ആസ്​പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പയ്യന്നൂരിലെ കുടുംബവീട്ടിലും ചന്തേര നവോദയ വായനശാലാപരിസരത്തും പൊതുദര്‍ശനത്തിനുവെച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., ടി.വി.ഗോവിന്ദന്‍, ഇ.കുഞ്ഞിരാമന്‍, എ.വി.ദാമോദരന്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.

More Citizen News - Kasargod