കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം

Posted on: 30 Aug 2015കാസര്‍കോട്: കോടോം-ബേളൂര്‍ കാലിച്ചാനടുക്കം കായക്കുന്നിലെ സി.പി.എം. പ്രവര്‍ത്തകനായ സി.നാരായണനെ കൊലചെയ്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താലാചരിച്ചു. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ബസ്സുകളും ടാക്‌സികളും സര്‍വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ തുറന്നില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം. നേതൃത്വത്തില്‍ ജില്ലയിലുടനീളം പ്രകടനംനടത്തി.
കാസര്‍കോട് നഗരത്തില്‍ പ്രകടനാനന്തരം ചേര്‍ന്ന യോഗത്തില്‍ ടി.കെ.രാജന്‍ അധ്യക്ഷതവഹിച്ചു. സി.എച്ച്.കുഞ്ഞമ്പു, കെ.എ.മുഹമ്മദ്ഹനീഫ, കെ.നാരായണന്‍, റഫീഖ് കുന്നില്‍, കെ.വി.രവീന്ദ്രന്‍, ആര്‍.ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod