കെ.എം.സി.സി.യുടെ ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍നടന്നു

Posted on: 30 Aug 2015കുമ്പഡാജെ: ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി കുമ്പഡാജെയില്‍ നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലി!!!ടല്‍ എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ നിര്‍വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എല്‍.എ. മഹമൂദ് ഹാജി പരിപാടി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. ഖാസിം അധ്യക്ഷത വഹിച്ചു. ഹമീദ് പൊസോളിഗെ, എ.എ.ജലീല്‍, ഹാശിം കടവത്ത്, ഇ.അബൂബക്കര്‍ ഹാജി, മുനീര്‍ പൊടിപ്പള്ളം, ബി.ടി.അബ്ദുല്ലക്കുഞ്ഞി, സത്താര്‍ ആലംപാടി, ഷാഫി മാര്‍പ്പനടുക്കം, ഇബ്രാഹിം പള്ളങ്കോട്, എം.അബൂബക്കര്‍, കെ.യു.അബൂബക്കര്‍ ഹാജി, എസ്.മുഹമ്മദ്, അലി തുപ്പക്കല്‍, ഫാറൂഖ് കുമ്പഡാജെ, അബ്ദുള്‍റഹിമാന്‍ കുമ്പഡാജെ, ലത്തീഫ് മാര്‍പ്പനടുക്ക, അബൂബക്കര്‍ മാര്‍പ്പനടുക്ക, നൂറുദ്ദീന്‍ ബെളിഞ്ച, നൗഫന്‍ കുമ്പഡാജെ, ചാല്‍ക്കര അബ്ദുള്ള, ഫാത്തിമത്ത് സുഹറ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod