ഓണാഘോഷം

Posted on: 30 Aug 2015വെള്ളരിക്കുണ്ട്: കാലിച്ചാമരം റെഡ്സ്റ്റാര്‍ ക്ലബ്ബ് 150 വയോജനങ്ങള്‍ക്ക് ഓണക്കിറ്റു നല്‍കി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മണന്‍ അധ്യക്ഷനായിരുന്നു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വോളിതാരം കിഷോര്‍കുമാര്‍ മുഖ്യാതിഥി ആയിരുന്നു.
പാറക്കോല്‍ രാജന്‍, വരയില്‍ രാജന്‍, കെ.സതീശന്‍, വി.വി.രാജന്‍ എം.വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
പെരിയങ്ങാനം സരസ്വതീവിലാസം എന്‍.എസ്.എസ്. സംഘത്തിന്റെ ഓണാഘോഷം പി.യു.ഉണ്ണിക്കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബേബി തമ്പാന്‍ അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിരാമന്‍, കെ.രാഘവന്‍, ടി.വിശ്വനാഥന്‍, സി.ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊട്ടമടല്‍ ഇ.എം.എസ്.കാലാവേദി ഓണാഘോഷം നടത്തി. നര്‍ക്കിലക്കാട് നവചേതന ക്ലബ്ബ്, കക്കയം ചാമുണ്ഡേശ്വരിക്ഷേത്രം, ബളാല്‍ ഭഗവതിക്ഷേത്രം മൗവ്വേനി ഗ്രാമപ്രതിഭ എന്നിവിടങ്ങളിലും ആഘോഷമുണ്ടായി.
മൗക്കോട്ട് യൂത്തുകോണ്‍ഗ്രസ് ആഘോഷം നടത്തി. വെള്ളരിക്കുണ്ട് പാലിയേറ്റീവ് യൂണിറ്റ് അവശരായ രോഗികള്‍ക്ക് വീടുകളിലെത്തി ഓണക്കിറ്റുനല്‍കി. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം കിറ്റ് കൈമാറി.

More Citizen News - Kasargod