ഇളയച്ഛന്റെ കുത്തേറ്റ് യുവാവ് മരിച്ചു

Posted on: 28 Aug 2015
ചെറുവത്തൂര്‍:
ചന്തേര പടിഞ്ഞാറെക്കരയില്‍ ഇളയച്ഛന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ഗല്‍ഫില്‍നിന്ന് ഒരുമാസംമുമ്പേ നാട്ടിലെത്തിയ രാജേഷ് (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് വാക്തര്‍ക്കത്തെ തുടര്‍ന്ന് ഇളയച്ഛന്‍ കുഞ്ഞിക്കൃഷ്ണന്റെ കുത്തേറ്റത്. രാജേഷിനെ ചെറുവത്തൂര്‍ കെ.എ.എച്ച്. ആസ്​പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്തേര പടിഞ്ഞാറെക്കരയിലെ കുഞ്ഞിക്കണ്ണന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: സ്വാതി. സഹോദരങ്ങള്‍: ദിനേശന്‍, രമ്യ.
കുഞ്ഞിക്കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.

More Citizen News - Kasargod