ഗുരുദേവജയന്തി ആഘോഷം

Posted on: 28 Aug 2015

നീലേശ്വരം:
എസ്.എന്‍.ഡി.പി. യോഗം പൂവാലംകൈ, കിഴക്കേകരമ്മല്‍ ശാഖകള്‍ ഞായറാഴ്ച ശ്രീനാരായണഗുരുജയന്തി ആഘോഷിക്കും. രാവിലെ ഒമ്പതുമുതല്‍ ദീപാരാധന, പ്രാര്‍ഥന, പതാക ഉയര്‍ത്തല്‍, ഉന്നതവിജയികളെ അനുമോദിക്കല്‍, പായസവിതരണം എന്നിവ ഉണ്ടായിരിക്കും.
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
പെരിയ: പെരിയ സി.എച്ച്.സി.യില്‍ ലാബ് ടെക്‌നീഷ്യന്റെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച 31-ന് രാവിലെ ഒമ്പതിന് ഓഫീസില്‍. ഫോണ്‍: 0467 2234141.
ക്വിസ് മത്സരം
തൃക്കരിപ്പൂര്‍: വിദ്യാര്‍ഥികള്‍ക്കുള്ള 'ഗാന്ധിജിയെ അറിയുക' ക്വിസ് മത്സരത്തിന്റെ സംഘാടകസമിതി രൂപവത്കരണയോഗം 31-ന് നാലുമണിക്ക് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

സ്റ്റുഡന്റ് പോലീസ് ക്യാമ്പ് സമാപിച്ചു

ഉദിനൂര്‍: ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മൂന്നുദിവസം നീണ്ടുനിന്ന ഓണാവധിക്കാല ക്യാമ്പ് സമാപിച്ചു. നല്ല മനസ്സ് എന്ന മുഖ്യവിഷയം അടിസ്ഥാനമാക്കി സംഘടിപ്പിച്ച ക്യാമ്പില്‍ സൈബര്‍ ക്രൈം ക്ലാസ്, വ്യക്തിത്വവികസന ക്ലാസുകള്‍, ഡിബേറ്റ്‌സ്, ഗെയിംസ്, പുക്കളമത്സരം, വീഡിയോ പ്രദര്‍ശനം എന്നിവ നടത്തി. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വത്സന്‍ പിലിക്കോട്, വി.വി.രവീന്ദ്രന്‍, കെ.വി.കൃഷ്ണപ്രസാദ്, കെ.വി.രഞ്ജിത്, പി.പി.അശോകന്‍, കെ.മനോജ്, പുഷ്പ കോയോന്‍ എന്നിവര്‍ നേതൃത്വം നല്കി.
സംസ്‌കൃതപഠന ക്യാമ്പ്
നീലേശ്വരം:
വിശ്വ സംസ്‌കൃത പ്രതിഷ്ഠാനം ജില്ലാ കമ്മിറ്റി പടന്നക്കാട് എസ്.എന്‍.എ.യു.പി. സ്‌കൂളില്‍ നടത്തിയ ത്രിദിന സംസ്‌കൃതപഠന ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനത്തില്‍ ഹൊസ്ദുര്‍ഗ് എ.ഇ.ഒ. ടി.എം.സദാനന്ദന്‍ പതിപ്പുകള്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ പ്രഥമാധ്യാപിക എം.ഉഷാറാണി അധ്യക്ഷത വഹിച്ചു. കെ.രന്‍ജിത്ത്, വരുണ്‍ നീലേശ്വരം, നീലമന ശങ്കരന്‍, പരമേശ്വര ഹെബ്ബാര്‍, കെ.വി.ശ്യാം ഭട്ട്, നീലമന ഉമ, കെ.മഞ്ജുള, പി.ലത എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod