ശിവന്യയുടെ കണ്ണീരൊപ്പാന്‍ കോണ്‍ഗ്രസുകാര്‍

Posted on: 28 Aug 2015കാഞ്ഞങ്ങാട്: അസുഖവും ദാരിദ്ര്യവും മൂലം സങ്കടക്കടലിലായ നായിക്കയത്തെ ശിവന്യയുടെ കണ്ണീരൊപ്പാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി. പാര്‍ട്ടിയുടെ കോടോം-ബേളൂര്‍ മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ചികിത്സാസഹായം ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് ശിവന്യയുടെ വീട്ടുകാര്‍ക്ക് കൈമാറി. ഓണക്കിറ്റും നല്കി.
മണ്ഡലം പ്രസിഡന്റ് പി.വി.മധുസൂദനന്‍, പഞ്ചായത്തംഗം ടി.എം.മാത്യു, എ.കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍നായര്‍ ചക്കിട്ടടുക്കം, ജിമ്മി നായിക്കയം, ബിജു മാരാര്‍, ചന്ദ്രന്‍ നായിക്കയം, രാജേഷ് പണാംകോട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod