കനിവുതേടുന്നവര്‍ക്കൊപ്പം ഡി.വൈ.എഫ്.ഐ.യുടെ ആഘോഷം

Posted on: 28 Aug 2015രാജപുരം: കനിവുതേടുന്നവര്‍ക്ക് കാരുണ്യം പകര്‍ന്ന് ഡി.വൈ.എഫ്.ഐ. പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് കള്ളാര്‍ പെരുമ്പള്ളി ബത്‌ലഹേം ആശ്രമത്തിലെ അന്തേവാസികള്‍ക്കൊപ്പം ഓണസദ്യ ഒരുക്കിയത്. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍, ബ്ലോക്ക് സെക്രട്ടറി ഷാലുമാത്യു, സി.പി.എം. ഏരിയ സെക്രട്ടറി എം.വി.കൃഷ്ണന്‍, കോടോംബേളൂര്‍ പഞ്ചായത്തംഗങ്ങളായ മധു കോളിയാര്‍, മാധവി, പി.വേണുഗോപാല്‍, രഞ്ജിഷ്, പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Kasargod