വന്നെത്തി തിരുവോണം

Posted on: 28 Aug 2015നീലേശ്വരം: കിഴക്കന്‍കൊഴുവല്‍ യുവശക്തി കലാവേദിയുടെ ആഘോഷപരിപാടികള്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. പി.പ്രഭാകരന്‍ ഉദ്ഘാടനംചെയ്തു. കെ.സി.എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ഇ.പി.ശ്രീകുമാര്‍, കെ.സതീഷ്‌കുമാര്‍, എ.മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. പാലായി റെഡ് സ്റ്റാര്‍ ക്ലബ് ഓണാഘോഷം നടത്തി. സമാപനസമ്മേളനം സി.സി.മധുവിന്റെ അധ്യക്ഷതയില്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.വിജില്‍ ഉദ്ഘാടനംചെയ്തു. ടി.പി.ലത സമ്മാനങ്ങള്‍ വിതരണംചെയ്തു. പി.കെ.വിനോദ്, ടി.പ്രഭാകരന്‍, കെ.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
ബങ്കളം സഹൃദയ വായനശാല ഓണം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി കലാപരിപാടികളുമുണ്ടായിരുന്നു. പരപ്പച്ചാല്‍ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടന്നു. ഓണത്തല്ല്, തേങ്ങയേറ് തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു. വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തംഗം പി.ആര്‍.ചാക്കോ ഉദ്ഘാടനംചെയ്തു. കെ.ബാബു അധ്യക്ഷത വഹിച്ചു. കെ.കൃഷ്ണന്‍, ഇ.ടി.ജോസ്, കെ.തങ്കച്ചന്‍, ഷാഹുല്‍ ഹമീദ്, കെ.രജികുമാര്‍ എന്നിവര്‍ സംസാരിച്ചു. പെരിയങ്ങാനം എ.കെ.ജി. സ്മാരക വായനശാലയും ക്ലബ്ബും ഓണം ആഘോഷിച്ചു. പൊതുസമ്മേളനം കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്തു. വി.കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു. കെ.കെ.ഷാനിദ്, എം.രാജന്‍, വി.വി.സിബി, വി.കെ.സുഭാഷ് എന്നിവര്‍ സംസാരിച്ചു.
പുല്ലൂര്‍: ഉദയനഗര്‍ കരക്കക്കുണ്ട് ഫ്രണ്ട്‌സ് ക്ലബ് തിരുവോണനാളില്‍ വീട്ടുമുറ്റത്തൊരു പൂക്കളമത്സരം സംഘടിപ്പിച്ചു. വൈകിട്ട് 5.30-ന് ആദരസദസ്സ് സംഘടിപ്പിക്കും. തെയ്യംകലയില്‍ അരങ്ങേറ്റംകുറിച്ച കരക്കക്കുണ്ടിലെ ഹരീന്ദ്രനെ ആദരിക്കും.
പെരിയ മാനസികാരോഗ്യ പരിചരണകേന്ദ്രത്തിലെ അന്തേവാസികളും മഹാത്മാ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ഓണസംഗമം

More Citizen News - Kasargod