സി.പി.എം. ജൈവപച്ചക്കറി സ്റ്റാള്‍ തുടങ്ങി

Posted on: 28 Aug 2015പൊയിനാച്ചി: ഓണത്തിന് ജൈവപച്ചക്കറി ലഭ്യമാക്കാന്‍ സി.പി.എം. പനയാല്‍ ലോക്കല്‍ കമ്മിറ്റി പെരിയാട്ടടുക്കത്ത് പച്ചക്കറിസ്റ്റാള്‍ ആരംഭിച്ചു.
പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകരായ കര്‍ഷകരുടെ കൂട്ടായ്മയാണ് ഇവയെത്തിച്ചത്.
ഏരിയാ കമ്മിറ്റിയംഗം പി.മണിമോഹന്‍ വില്പന ഉദ്ഘാടനം ചെയ്തു. കെ.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. എ.വിനോദ് പനയാല്‍, എ.എം.അബ്ദുള്ള, പി.വി.ഗോപാലന്‍, അജയന്‍ പനയാല്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod