ചെങ്കല്ലിന് കൃത്രിമക്ഷാമമുണ്ടാക്കിയിട്ടില്ല -ചെങ്കല്‍ ഓണേഴ്‌സ് അസോസിയേഷന്‍

Posted on: 28 Aug 2015കാസര്‍കോട്: ചെങ്കല്ലിന് കൃത്രിമക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കുന്നതിനാണ് പണിമുടക്ക് നടത്തുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെങ്കല്‍ ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി. സംഘടനയ്‌ക്കെതിരെ ആരോപണമുന്നയിച്ചയാളെ സംഘടനാതീരുമാനത്തിന് വിരുദ്ധമായി അമിതവില വാങ്ങിച്ചതിന് നേരത്തേതന്നെ നീക്കിയതാണ്. 2013 ജനവരിയിലാണ് നേരത്തെ ചെങ്കല്ലിന് വില വര്‍ധിപ്പിച്ചത്. ഇപ്പോള്‍ വില വര്‍ധിപ്പിക്കുന്നതിന് ആലോചിച്ചിട്ടില്ലെന്നിരിക്കെ കൃത്രിമക്ഷാമമുണ്ടാക്കി വിലവര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
നിര്‍മാണമേഖലയിലെ പ്രതിസന്ധിമൂലം ചെങ്കല്ലുകളുടെ ഉത്പാദനത്തിന് ആനുപാതികമായി ചെലവില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ ജില്ലയിലെ എല്ലാ ക്വാറികളിലും തൊഴിലാളികള്‍ക്ക് ഒരേപോലെ ജോലിനല്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ ഓണത്തോടനുബന്ധിച്ച് ക്വാറികള്‍ക്ക് അവധിനല്കിയതാണെന്നും എല്ലാ ക്വാറികള്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കാന്‍കഴിയുന്ന രീതിയില്‍ ക്രമീകരണം നടത്തിയിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.

More Citizen News - Kasargod