വികസനംതന്നെ വോര്‍ക്കാടിയിലെ ചര്‍ച്ചാവിഷയം

Posted on: 28 Aug 2015മഞ്ചേശ്വരം: ദക്ഷിണകനറ ജില്ലയുടെ ഭാഗമായിരുന്ന വോര്‍ക്കാടിയില്‍ 1954-ലാണ് പഞ്ചായത്ത് രൂപവത്കരിച്ചത്. നിലവില്‍ കാസര്‍കോട് താലൂക്കില്‍ മഞ്ചേശ്വരം ബ്ലോക്കിന്റെ ഭാഗമാണ്. 90 ശതമാനം കന്നഡഭാഷാ ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന മലയോര പഞ്ചായത്താണ് വോര്‍ക്കാടി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 16 അംഗ പഞ്ചായത്തില്‍ ഏഴ് അംഗങ്ങള്‍വീതം ഇരുമുന്നണികളും വിജയിച്ചപ്പോള്‍ ബി.ജെ.പി. വിമതയായി വിജയിച്ച സുനിതാ വസന്തിനെ കോണ്‍ഗ്രസ്സില്‍ ചേര്‍ത്ത് പ്രസിഡന്റ് സ്ഥാനംനല്കി. എന്നാല്‍, ഭരണം നാലുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ അവര്‍ ബി.ജെ.പി.യിലേക്കുതന്നെ തിരിച്ചുപോയി. സുനിത രാജിവെച്ച ഒഴിവിലേക്കുവന്ന സ്ഥാനത്ത് എല്‍.ഡി.എഫ്. മത്സരിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ ഉമാവതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
പരാതിയില്ലാത്ത ഭരണം
ഉമാവതി (പ്രസിഡന്റ്)
* കര്‍ഷകര്‍ക്ക് പമ്പ് സെറ്റ്, സ്‌പ്രെയറര്‍, കൊയ്ത്ത് യന്ത്രം തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണംചെയ്തു.
* എസ്.സി./എസ്.ടി. കോളനികളില്‍ നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചു.
* ഗ്രാമീണറോഡുകള്‍ അറ്റകുറ്റപ്പണി നടത്തി.
* എല്ലാവിഭാഗം ജനങ്ങള്‍ക്കും സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി നടപ്പാക്കി.
* അംഗപരിമിതര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണംചെയ്തു.
* എസ്.സി./എസ്.ടി. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ഫര്‍ണിച്ചറും നല്കി.
* തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കി.
വികസനം വാക്കില്‍ മാത്രം
ഭാരതി സതീഷ് (പ്രതിപക്ഷനേതാവ്)
* സര്‍വമേഖലയിലും വികസനമുരടിപ്പ്.
* ജനന-മരണ റജിസ്റ്ററില്‍ തിരുത്തല്‍നടത്തി വ്യാപകമായ ക്രമക്കേട്.
* കാര്‍ഷികമേഖല പാടേ തകര്‍ന്നു.
* കുടിവെള്ളവും വീടും നല്കാന്‍ കഴിഞ്ഞില്ല.
* പൊയ്യത്ത് ബയല്‍ അങ്കണവാടി കെട്ടിടം ശോച്യാവസ്ഥയില്‍.
* മാലിന്യസംസ്‌കരണത്തിന് പദ്ധതികളില്ല.
* എസ്.സി./എസ്.ടി. കോളനികളില്‍ അടിസ്ഥാനസൗകര്യമില്ല.
* ഗ്രാമീണറോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കാല്‍നടപോലും അസാധ്യം.
വിസ്തീര്‍ണം:
45.4 ച. കി.മീ.
വാര്‍ഡുകള്‍: 16
ജനസംഖ്യ: 20,821
കക്ഷിനില
സി.പി.എം.-6
കോണ്‍ഗ്രസ്-3
മുസ്ലിം ലീഗ്-3
കേരള കോണ്‍.-1
സി.പി.ഐ.-1
ബി.ജെ.പി.-1
സ്വതന്ത്രന്‍-1

More Citizen News - Kasargod