ആശംസാപ്രസംഗം; കേന്ദ്ര സര്‍വകലാശാലയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌

Posted on: 28 Aug 2015കാഞ്ഞങ്ങാട്: കേന്ദ്രസര്‍വകലാശാലയിലെ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ രാഷ്ട്രീയപ്പാര്‍ട്ടിക്കാരായി ക്ഷണിച്ചത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ മാത്രം. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. ഇത് കാവിവത്കരിക്കലാണെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.അസൈനാര്‍ ആരോപിച്ചു. നാലിന് കാമ്പസിലെ തുറന്നവേദിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡയാണ് മുഖ്യാതിഥി. മന്ത്രിമാരായ കെ.പി.മോഹനനും പി.കെ.അബ്ദുറബ്ബും സംബന്ധിക്കും. പി.കരുണാകരന്‍ എം.പി., കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ എന്നിവരാണ് ആശംസാപ്രാസംഗികരായി ക്ഷണക്കത്തിലുള്ളത്. ഇതിനിടയിലാണ് വി.മുരളിധരന്റെ പേരുചേര്‍ത്തിരിക്കുന്നത്. വി.മുരളീധരനൊഴികെ മറ്റുള്ളവരെയെല്ലാം ജനപ്രതിനിധികള്‍ എന്ന നിലയിലാണ് ക്ഷണിച്ചിരിക്കുന്നത്. ജനപ്രതിനിധികളായി എത്തുന്നവരുടെ രാഷ്ട്രീയംപരിഗണിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റേത്.

More Citizen News - Kasargod