അവാര്‍ഡ് ജേതാക്കളെ എം.പി. അഭിനന്ദിച്ചു

Posted on: 28 Aug 2015കാസര്‍കോട് : ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളായ അരയി ഗവ. യു.പി. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കൊടക്കാട് നാരായണന്‍, പെര്‍ഡാല നവജീവന്‍ ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ ശങ്കരനാരായണ ഭട്ട് ,സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ അതൃക്കുഴി ഗവ. എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സത്യന്‍, ബി.എ.ആര്‍. ഹയര്‍സെക്കന്‍ഡറിയിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകന്‍ രവി പിലിക്കോട്, പടന്ന എം.ആര്‍.എച്ച്.എസ്സിലെ ചരിത്രാധ്യാപകന്‍ പി.സുനില്‍, കാഞ്ഞങ്ങാട് ദുര്‍ഗയിലെ രാജ്‌മോഹന്‍ നീലേശ്വരം എന്നിവരെ പി.കരുണാകരന്‍ എം.പി. അഭിനന്ദിച്ചു.
അര്‍ഹതയ്ക്കുള്ള അംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചതിലൂടെ അവാര്‍ഡിന്റെ മഹത്ത്വം വര്‍ധിച്ചിരിക്കുകയാണെന്ന് എം.പി പറഞ്ഞു. അധ്യാപക അവാര്‍ഡ്‌ജേതാക്കളെ എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍, കെ.കുഞ്ഞിരാമന്‍(ഉദുമ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.അപ്പുക്കുട്ടന്‍ എന്നിവരും അഭിനന്ദിച്ചു.

More Citizen News - Kasargod