ഓണാഘോഷം

Posted on: 28 Aug 2015കാസര്‍കോട്: ഓണസദ്യയൊരുക്കാന്‍ സാധനങ്ങളുമായി മുന്നാട് പീപ്പിള്‍സ് സഹകരണകോളേജ് എന്‍.എസ്.എസ്. യൂണിറ്റിലെ േവാളന്റിയര്‍മാര്‍ പെരിങ്ങാനം കോളനിയിലെത്തി. കോളനിയിലെ 13 വീടുകളിലാണ് ഓണക്കിറ്റുകള്‍ വിതരണംചെയ്തത്. ഓണക്കിറ്റ് വിതരണോദ്ഘാടനം സൊസൈറ്റി പ്രസിഡന്റ് പി.രാഘവന്‍ നിര്‍വഹിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജി.പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷതവഹിച്ചു. സൊസൈറ്റി സെക്രട്ടറി ഇ.കെ.രാജേഷ്, ഇട്ടക്കാട് കരുണാകരന്‍, സി.സുരേഷ് പയ്യങ്ങാനം, കെ.ആര്‍.അജിത്കുമാര്‍, എം.എസ്.വാസുദേവന്‍, സി.സുധ, സി.രേഷ്മ, എം.പ്രിയേഷ്‌കുമാര്‍, കെ.പി.സുകൃത, എം.റോഷിത് എന്നിവര്‍ സംസാരിച്ചു.
നുള്ളിപ്പാടി കസ്തൂര്‍ബ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഓണാഘോഷപരിപാടികള്‍ നടത്തി. മത്സരവിജയികള്‍ക്ക് ഗംഗാധരന്‍ നായര്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. പ്രിയ, വിശാലാക്ഷി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod