നിര്‍ത്തിയിട്ട വാഹനങ്ങളില്‍നിന്ന് ബാറ്ററിയും ഡീസലും മോഷ്ടിക്കുന്നു

Posted on: 28 Aug 2015ചെറുവത്തൂര്‍: ചെറുവത്തൂരില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നവര്‍ ജാഗ്രതകാണിക്കണം. കയ്യൂര്‍ റോഡിന് സമീപത്തെ വര്‍ക്ക്‌ഷോപ്പിന് മുമ്പില്‍ നിര്‍ത്തിയിട്ട എട്ട് വാഹനങ്ങളുടെ ബാറ്ററി മോഷണംപോയി. ഡീസലും ഊറ്റിയെടുത്തു. പുറത്ത് നിര്‍ത്തിയിട്ട വാഹനങ്ങളിലേതുകൂടാതെ വര്‍ക്ക്‌ഷോപ്പ് തുറന്ന് അകത്തുണ്ടായിരുന്ന രണ്ട് ബാറ്ററിയും മോഷ്ടാക്കള്‍ കൊണ്ടുപോയി.
ചെറുവത്തൂര്‍ റെയില്‍വേ േസ്റ്റഷന്‍ പരിസരത്ത് നിര്‍ത്തിയിടുന്ന ടൂവീലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍നിന്ന് പെട്രോളും ഡീസലും ഊറ്റിയെടുക്കുന്നത് നിത്യസംഭവമായിമാറി. കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗലാപുരം, കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളിലേക്ക് തീവണ്ടിയാത്രക്കായെത്തുന്നവര്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്നാണ് പ്രധാനമായും ഇന്ധനമൂറ്റുന്നത്.
റെയില്‍വേ സ്റ്റേഷനോടുചേര്‍ന്ന് പാര്‍ക്കിങ് സൗകര്യം കുറവായതിനാല്‍ മരത്തണല്‍, റെയില്‍വേ മേല്‍പ്പാലത്തിന്റെ കീഴ്ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇരുചക്രവാഹനങ്ങളും മറ്റും നിര്‍ത്തിയിടാറ്. ദൂരയാത്രയുംകഴിഞ്ഞ് ക്ഷീണിതരായെത്തുന്നവരില്‍ പലര്‍ക്കും അവരുടെ വാഹനം തള്ളികൊണ്ടുപോവുകയോ, പെട്രോള്‍ കൊണ്ടുവന്നശേഷം എടുക്കുകയോേെചയ്യണ്ട ഗതികേടും ഉണ്ടാകാറുണ്ട്.
കയ്യൂര്‍ റോഡിന് സമീപത്തുനിന്ന് ബാറ്ററിയും ഇന്ധനവും മോഷണംനടത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സ്ഥാപന ഉടമ ചന്തേര പോലീസില്‍ പരാതിനല്കി.

More Citizen News - Kasargod