സാന്ത്വന കരസ്​പര്‍ശവുമായി വിദ്യാര്‍ഥികള്‍

Posted on: 27 Aug 2015നീലേശ്വരം: സാന്ത്വനത്തിന്റെ കരസ്​പര്‍ശവുമായി കെ.എസ്.യു. പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് തുണയായി. നെഹ്രു കോളേജിലെ കെ.എസ്.യു. പ്രവര്‍ത്തകരായ വിദ്യാര്‍ഥികളാണ് നീലേശ്വരം പള്ളിക്കരയിലെ സാകേതം വൃദ്ധസദനത്തിലെത്തി അന്തേവാസികള്‍ക്ക് ഓണപ്പുടവകള്‍ സമ്മാനിച്ചത്. വിദ്യാര്‍ഥികളില്‍നിന്ന് സ്വരൂപിച്ച സാമ്പത്തിക സഹായവും പ്രവര്‍ത്തകര്‍ സാകേതത്തിന് നല്കി.

More Citizen News - Kasargod