ബാങ്ക് ഓണം ആഘോഷിച്ചു

Posted on: 27 Aug 2015നീലേശ്വരം: സഹകരണബാങ്ക് ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കുഞ്ഞിമൊയ്തീന്‍കുട്ടിഹാജി, കെ.സുകുമാരന്‍, എ.സുരേഷ്ബാബു, സുധാകരന്‍ കൊട്ടറ, സെക്രട്ടറി പി.രാധാകൃഷ്ണന്‍ നായര്‍, അസി. സെക്രട്ടറി വി.വി.കൃഷ്ണന്‍, ടി.കെ.ഇന്ദിര, വി.വി.ഉഷ, എം.ശാന്തിനി എന്നിവര്‍ സംസാരിച്ചു.
മൂലപ്പള്ളി സാറ്റേണ്‍ ക്ലൂബ് തിരുവോണനാളില്‍ മൂലപ്പള്ളി എ.എല്‍.പി. സ്‌കൂളില്‍ ഓണാഘോഷം നടത്തും. രാവിലെ മുതല്‍ വിവിധ കലാ-കായിക മത്സരങ്ങള്‍ നടക്കും. സമാപനസമ്മേളനം പി.ഹൈമാവതി ഉദ്ഘാടനം ചെയ്യും. രാമരം റസിഡന്റ്‌സ് അസോസിയേഷന്‍ 30-ന് എസ്.എസ്. കലാമന്ദിരത്തില്‍ ഓണാഘോഷം നടത്തും. ഉച്ചയ്ക്ക് 12.30ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ വനിതാവിഭാഗത്തിന്റെ തിരുവാതിര, വഞ്ചിപ്പാട്ട്, ഒപ്പന, നൃത്തനൃത്യങ്ങള്‍ എന്നിവ ഉണ്ടാവും. ഉച്ചയ്ക്ക് ഓണസദ്യ. തിരുവോണം നാളില്‍ മാവേലിക്കൊപ്പം ഗൃഹസന്ദര്‍ശനവും വീട്ടുമുറ്റത്തൊരു പൂക്കളമൊരുക്കല്‍ മത്സരവും ഉണ്ടാവും.

More Citizen News - Kasargod