ഓണക്കിറ്റ് വിതരണം

Posted on: 27 Aug 2015ബോവിക്കാനം: വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് കമ്മിറ്റി ഓണക്കിറ്റ് വിതരണവും ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെറീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.എ.അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ബി.ഹംസ, സനല്‍ മുണ്ടക്കൈ, മാഹിന്‍ കോളിക്കര, ഭാസ്‌കരന്‍ ചേടിക്കാല്‍, മുഹമ്മദ്കുഞ്ഞി മുതലപ്പാറ, ബി.മഹമ്മൂദ്, മുസ്തഫ ബിസ്മില്ല, ഗണേഷ് നായക്, ഹാരീസ് മുളിയാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod