ചന്ദ്രഗിരി പാതയില്‍ യാത്രാദുരിതം: കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പെരുവഴിയിലാകുന്നത് പതിവായി

Posted on: 27 Aug 2015കാഞ്ഞങ്ങാട്: സര്‍വീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറഞ്ഞതോടെ ചന്ദ്രഗിരി പാതയില്‍ ദുരിതയാത്ര. യാത്രക്കാരുടെ ബാഹുല്യം കാരണം അമിതഭാരംപേറി ഓടിയ കെ.എസ്.ആര്‍.ടി.സി. ബസ് യന്ത്രത്തകരാറുമൂലം പെരുവഴിയിലാവുന്നത് പതിവായി. കാസര്‍കോട്ടുനിന്ന് നിറയെ യാത്രക്കാരെയും കുത്തിനിറച്ച് ഓടിയ ബസ് കഴിഞ്ഞദിവസം പൂച്ചക്കാടിനടുത്തുെവച്ച് തകരാറിലായി. പെരുവഴിയിലായ യാത്രക്കാരെ മറ്റൊരുബസ്സില്‍ കാഞ്ഞങ്ങാട്ടെത്തിച്ചു.
കാഞ്ഞങ്ങാട്-ചന്ദ്രഗിരി-കാസര്‍കോട് റൂട്ടില്‍ മേല്‍പ്പറമ്പ് വരെ മാത്രമാണ് സ്വകാര്യബസ്സുകള്‍ക്ക് പെര്‍മിറ്റുമുള്ളത്. ചന്ദ്രഗിരിപ്പാലം വഴിയുള്ള സര്‍വീസ് ദേശസാത്കരിച്ചതാണ്. ദേശസാത്കൃത റൂട്ടായിട്ടുപോലും ആവശ്യത്തിന് ബസ്സുകള്‍ സര്‍വീസ് നടത്താത്തത് യാത്രക്കാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കെ.എസ്.ടി.പി. റോഡുപണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ദേളി വഴിയാണ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ഇതുകാരണം കാസര്‍കോട്-കാഞ്ഞങ്ങാട് യാത്രയ്ക്ക് കൂടുതല്‍ സമയവും വേണ്ടിവരുന്നു.

More Citizen News - Kasargod