കേന്ദ്ര ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ത്തീകരിക്കണം

Posted on: 27 Aug 2015കാഞ്ഞങ്ങാട്: അടുത്തവര്‍ഷം ജനവരി മുതല്‍ നടപ്പില്‍വരേണ്ട കേന്ദ്ര ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പൂര്‍ത്തീകരിച്ച് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കണമെന്ന് കാസര്‍കോട്ട് നടന്ന ദക്ഷിണറെയില്‍വേ കാര്‍മിക് സംഘ് ജില്ലാതല യോഗം ആവശ്യപ്പെട്ടു. ബി.എം.എസ്. ജില്ലാ പ്രസിഡന്റ് സി.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കാര്‍മിക് സംഘ് ഡിവിഷണല്‍ പ്രസിഡന്റ് ടി.വി.അശോകന്‍ അധ്യക്ഷതവഹിച്ചു. ഒഴിവുകള്‍ നികത്തി ജീവനക്കാരുടെ അമിതജോലിഭാരം പരിഹരിക്കുക, സ്വകാര്യവത്കരണത്തില്‍നിന്നും വിദേശമൂലധനനിക്ഷേപത്തില്‍നിന്നും ഇന്ത്യന്‍ റെയില്‍വേയെ ഒഴിവാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

More Citizen News - Kasargod