തിരുവോണദിവസം ദേശീയപാതയില്‍ കുഴിയെണ്ണല്‍ മത്സരം നടത്തും

Posted on: 27 Aug 2015കുമ്പള: തിരുവോണദിനത്തില്‍ ദേശീയപാതയില്‍ കുഴിയെണ്ണല്‍ മത്സരം നടത്തി വ്യത്യസ്തമായ സമരരീതി ആവിഷ്‌കരിക്കുകയാണ് കുമ്പളയില്‍ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മ. പെര്‍വാസ് മുതല്‍ ഷിറിയവരെയുള്ള ദേശീയപാതയുടെ തകര്‍ച്ചയില്‍ പ്രതിഷേധിക്കാനാണിത്. കുണ്ടുംകുഴിയും നിറഞ്ഞ ദേശീയപാതയിലൂടെയുള്ള യാത്ര ദുരിതംനിറഞ്ഞതാണ്. രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നിരവധി പ്രക്ഷോഭപരിപാടികള്‍ നടത്തിയിട്ടും അധികൃതര്‍ക്ക് ഒരു അനക്കവുമില്ലാത്തതിനാലാണ് പുതിയൊരു സമരമുറയുമായി രംഗത്തുവന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ കെ.എഫ്.ഇഖ്ബാല്‍, കണ്‍വീനര്‍ അബ്ദുള്‍ലത്തീഫ് എന്നിവര്‍ അറിയിച്ചു. ആഴ്ചകള്‍ക്കുമുമ്പ് ആക്ഷന്‍ കൗണ്‍സില്‍ ഷിറിയയില്‍നിന്ന് പെര്‍വാസ് വരെ ദേശീയപാതയുടെ തകര്‍ച്ചയ്‌ക്കെതിരെ കാല്‍നടജാഥ നടത്തി യുവാക്കളുടെ കൂട്ടായ്മ പ്രതിഷേധിച്ചിരുന്നു. എല്ലാ യാത്രക്കാര്‍ക്കും തിരുവോണദിനത്തിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാമെന്നും അവര്‍ അറിയിച്ചു.

More Citizen News - Kasargod