ഓണത്തിരക്ക് എങ്ങും

Posted on: 27 Aug 2015കാഞ്ഞങ്ങാട്: ചുട്ടുപൊള്ളുന്ന വെയിലിനും ഓണത്തെ വരവേല്ക്കാനുള്ള മലയാളിയുടെ ആവേശത്തെ തളര്‍ത്താനായില്ല. കാഞ്ഞങ്ങാട് നഗരത്തിലേക്ക് ഓണത്തിനുള്ള വസ്ത്രങ്ങളും പച്ചക്കറികളും മറ്റു സാധനങ്ങളും പൂക്കളും വാങ്ങാനെത്തിയവരുടെ തിരക്ക് ഉത്രാടത്തലേന്നുതന്നെ നിയന്ത്രണാതീതമായിരുന്നു. കടകളിലും വഴിയോരക്കച്ചവടത്തിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. നടക്കാന്‍പോലും പറ്റാത്ത തിരക്കാണ് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ മുതല്‍ കൈലാസ് ജങ്ഷന്‍ വരെയുള്ള ഭാഗങ്ങളിലുണ്ടായത്.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസുകാര്‍ ഏറെ പാടുപെട്ടു. നഗരത്തിലെ പ്രധാന ഓഫീസുകളിലെല്ലാം ബുധനാഴ്ച ഓണാഘോഷം നടന്നു. പ്രധാന ഓഫീസുകളിലും സ്ഥാപനങ്ങളിലും പൂക്കളമൊരുക്കലും ഓണസദ്യയുമുണ്ടായി.

More Citizen News - Kasargod