മലയോര ഹൈവേ: കര്‍മസമിതി റൂട്ട്‌നിര്‍ണയ പഠനയാത്ര നടത്തി.

Posted on: 27 Aug 2015രാജപുരം: നിര്‍ദ്ദിഷ്ട മലയോര ഹൈവേ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവുമായി ബന്ധപ്പെടുത്തി കടന്നുപോകണമെന്നാവശ്യപ്പെട്ട് രാജപുരത്ത് രൂപവത്കരിച്ച കര്‍മസമിതിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട റൂട്ട്‌നിര്‍ണയ പഠനയാത്ര നടത്തി. രാജപുരത്തുനിന്ന് തുടങ്ങി ചെറുപുഴയില്‍ സമാപിച്ച യാത്രയ്ക്ക് ബളാല്‍, കല്ലംചിറ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. എ.സി.എ.ലത്തീഫ്, ജോസഫ് കനകമൊട്ട, അബ്ദുള്‍ഖാദര്‍, എം.ജെ.ലോറന്‍സ് എന്നിവര്‍ സംസാരിച്ചു. ഫാ. ഷാജി വക്കേതൊട്ടി അധ്യക്ഷതവഹിച്ചു. കര്‍മസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്കു മുമ്പ് ഒന്നാംഘട്ടത്തില്‍ രാജപുരത്തുനിന്ന് നന്ദാരപടവിലേക്ക് പഠനയാത്ര നടത്തിയിരുന്നു. ജനവാസകേന്ദ്രങ്ങളെയും താലൂക്ക് ആസ്ഥാനത്തേയും ബന്ധപ്പെടുത്തി മലയോര ഹൈവയുടെ റൂട്ട് പുനര്‍നിര്‍ണയിക്കണമെന്നാണ് കര്‍മസമിതിയുടെ ആവശ്യം.

More Citizen News - Kasargod