കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നവംബര്‍ 27-ന്‌

Posted on: 27 Aug 2015കാസര്‍കോട്: കേരള ജൈവവൈവിധ്യബോര്‍ഡും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ എട്ടാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് നവംബര്‍ 27-ന് കാസര്‍കോട്ട് നടത്തും. പെയിന്റിങ്, പോസ്റ്റര്‍രചന, കാര്‍ട്ടൂണ്‍, കഥാരചന, കവിതാരചന തുടങ്ങിയ മത്സരങ്ങളും അനുബന്ധ പരിപാടികളായി സംഘടിപ്പിക്കും. അന്താരാഷ്ട്ര മണ്ണ്വര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇത്തവണ േപ്രാജക്ടിനായി തിരഞ്ഞെടുത്തത്. മണ്ണിലെജീവന്‍ (യു.പി.) മണ്ണ്‌സംരക്ഷിക്കാം ( ഹൈസ്‌കൂള്‍), എന്റെനാട്ടിലെ മണ്ണ് (എച്ച്.എസ്.എസ്.) എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രോജക്ട് ചെയ്യേണ്ടത്. നേരിട്ടുള്ള നിരീക്ഷണവും റഫര്‍ചെയ്ത വിവരങ്ങളും ഉള്‍പ്പെടുന്ന സമഗ്രമായ പ്രോജക്ട് റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിനകം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ജില്ലയില്‍നിന്ന് മികച്ച വിജയംനേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. പരിപാടിയുടെ വിജയത്തിനായി ജില്ലാതല സംഘാടകസമിതി രൂപവത്കരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ ചെയര്‍മാനും ബയോഡൈവേര്‍സിറ്റി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.കൃഷ്ണന്‍ കണ്‍വീനറും ഡോ. ഇ.ഉണ്ണിക്കൃഷ്ണന്‍, ആനന്ദ് പേക്കടം, കെ.കുഞ്ഞിക്കണ്ണന്‍, ചന്ദ്രശേഖരന്‍, കെ.പി.രമ്യ എന്നിവര്‍ അംഗങ്ങളുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495512358, 9400825870.

More Citizen News - Kasargod