നേതൃത്വപരിശീലന ക്യാമ്പ്

Posted on: 27 Aug 2015രാജപുരം: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രാജപുരം എസ്.ഐ. രാജീവന്‍ വലിയ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഷാജി വടക്കേത്തൊട്ടി അധ്യക്ഷതവഹിച്ചു. മനു അലക്‌സ്, ആന്‍സി, ദിപിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. ജോസ് തയ്യില്‍, നിസി മാത്യു, സി.സ്‌നേഹ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ക്യാമ്പില്‍ 150-ഓളം കുട്ടികള്‍ പങ്കെടുത്തു.

More Citizen News - Kasargod