മയ്യളം മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം 30-ന്‌

Posted on: 27 Aug 2015കാസര്‍കോട്: ദേലമ്പാടി മയ്യളം മുഹ്യുദ്ധീന്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും 30-ന് വൈകിട്ട് നാലുമണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യും. മുഹമ്മദ് അല്‍ മദനി അല്‍ബുഖാരി തങ്ങള്‍ അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്കും. തുടര്‍ന്നുനടക്കുന്ന പൊതുസമ്മേളനം കാന്തപുരം ഉദ്ഘാടനംചെയ്യും. മുഹമ്മദ് തങ്ങള്‍ മദനി മൊഗ്രാല്‍ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ മുഹമ്മദ് ഹാജി, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഉമര്‍ സഖാഫി മയ്യളം, ഡി.അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod