ചെങ്കല്‍മേഖലയിലെ പണിമുടക്ക് കൃത്രിമക്ഷാമമുണ്ടാക്കാന്‍

Posted on: 27 Aug 2015കാസര്‍കോട്: ചെങ്കല്‍മേഖലയിലെ പണിമുടക്കാഹ്വാനത്തിനെതിരെ സംഘടനയുടെ സംസ്ഥാന അസി. സെക്രട്ടറി രംഗത്ത്. ചെങ്കല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പണിമുടക്ക് ചെങ്കല്ലിന്റെ കൃത്രിമക്ഷാമമുണ്ടാക്കി വിലവര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണെന്ന് അസിസ്റ്റന്റ് സെക്രട്ടറി ബി.കെ.അബ്ദുള്‍മൂനീര്‍ ആരോപിക്കുന്നു. ജില്ലാ കമ്മിറ്റിയോഗത്തില്‍ സമരതീരുമാനത്തെ എതിര്‍ത്തിരുന്നു. എന്നിട്ടും പണിമുടക്കുമായി മുന്നോട്ടുപോകാനായിരുന്നു ജില്ലാ കമ്മിറ്റിയുടെ തീരുമാനം. വിലവര്‍ധിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമേ പണിമുടക്കിന് പിന്നിലുള്ളൂ. അതിനാല്‍ ചെങ്കല്‍പ്പണയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്കും പോലീസ് ചീഫിനും അബ്ദുള്‍മുനീര്‍ പരാതി നല്കിയിട്ടുണ്ട്.

More Citizen News - Kasargod