അഗതിമന്ദിരത്തില്‍ ഓണമാഘോഷിച്ച് കെ.സി.വൈ.എം. പ്രവര്‍ത്തകര്‍

Posted on: 27 Aug 2015ചിറ്റാരിക്കാല്‍: ഓണാഘോഷവും ഓണസദ്യയും വേറിട്ട രീതിയില്‍ നടത്തി മാതൃകയാവുകയാണ് കെ.സി.വൈ.എം. കണ്ണിവയല്‍ യൂണിറ്റ് പ്രവര്‍ത്തകര്‍. നാടും നഗരവും ഓണാഘോഷത്തില്‍ മുഴുകുമ്പോള്‍ അഗതിമന്ദിരത്തില്‍ ഓണാഘോഷവും സദ്യയും നടത്തുകയാണ് കെ.സി.വൈ.എം. നൂറുകണക്കിന് അന്തേവാസികളുള്ള അമ്പലത്തറ ആകാശപ്പറവകള്‍ക്ക് ഓണസദ്യക്കുള്ള വിഭവങ്ങളും ഓണക്കോടിയും നല്‍കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ഫാ. സേവ്യര്‍ പുത്തന്‍പുര, റോബിന്‍ അരീപ്പറമ്പില്‍, അതുല്‍ തേക്കുംകാട്ടില്‍, ജിബിന്‍ കുര്യത്ത്, ജിബന്‍ ചങ്ങാലിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സിസ്റ്റര്‍ സ്‌നേഹ നന്ദി പറഞ്ഞു.

More Citizen News - Kasargod