ആനുകൂല്യം ഇടനിലക്കാര്‍ കൈക്കലാക്കുന്നതായി പരാതി

Posted on: 26 Aug 2015ചെറുവത്തൂര്‍: ഓരി-തെക്കേക്കാട് പുഴയില്‍ കല്ലുമ്മക്കായക്കൃഷിനടത്തിവരുന്ന കര്‍ഷകര്‍ക്ക് അനുവദിച്ച സഹായധനം ഇടനിലക്കാര്‍ കൈക്കലാക്കുന്നതായി പരാതി. കല്ലുമ്മക്കായ കര്‍ഷകരായ ഒ.കെ.ബാബു, പി.കെ.കൃഷ്ണന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
റോഡ് ഗതാഗതയോഗ്യമാക്കണം -സാംസ്‌കാരിക പരിഷത്ത്
നീലേശ്വരം:
മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടാക്കുന്ന നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്പാലത്തിന്റെ പ്രവര്‍ത്തനം എത്രയുംപെട്ടെന്ന് തുടങ്ങണമെന്ന് സാംസ്‌കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുള്‍പ്പെടെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ എത്രയുംപെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും മയിച്ചയില്‍ അടിക്കടിയുണ്ടാകുന്ന അപകടം ഇല്ലാതാക്കാന്‍ റോഡിന് വീതികൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. കെ.ബാലഗോപാലന്‍, തോമസ് പറമ്പകത്ത്, പി.ആര്‍.കുഞ്ഞിരാമന്‍, കെ.നാരായണന്‍, പ്രമോദ് കരുവളം, കൃഷ്ണന്‍കുട്ടി, ഭാസ്‌കരന്‍ ചാത്തമത്ത്, മൊയ്തീന്‍കുഞ്ഞി, നിയാസ് എന്നിവര്‍ സംസാരിച്ചു.
അനുമോദിച്ചു
കാഞ്ഞങ്ങാട്:
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ കാഷ് അവാര്‍ഡ് നല്കി അനുമോദിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ കെ.ദിവ്യ അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് വികസന സ്ഥിരംസമിതി അധ്യക്ഷ ടി.കെ.അഹമ്മദ് ഷാഫി ആനുകൂല്യം വിതരണംചെയ്തു. കര്‍ഷകത്തൊഴിലാളി സംഘടനാനേതാക്കളായ എ.വാസുദേവന്‍, വി.കെ.രാജന്‍, സി.പി.ബാബു, പി.ഗോപാലന്‍ നായര്‍, ടി.കൃഷ്ണന്‍, എം.അമ്പാടി, സി.വി.ഉണ്ണിക്കൃഷ്ണന്‍, കുഞ്ഞാമദ് കല്ലൂരാവി, കെ.ബാബു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod