വലിയപറമ്പിനെ സമ്പൂര്‍ണ ജൈവപച്ചക്കറി ഗ്രാമമാക്കുന്നു

Posted on: 26 Aug 2015വലിയപറമ്പ്: ജനകീയാസൂത്രണപദ്ധതിയില്‍ വലിയപറമ്പിനെ സമ്പൂര്‍ണ ജൈവപച്ചക്കറി ഗ്രാമമാക്കുന്ന പദ്ധതി തുടങ്ങി. പഞ്ചായത്തിലെ 600 കുടുംബങ്ങളില്‍ പച്ചക്കറി കൃഷിചെയ്യുന്നതിന് ഗ്രോബാഗ്, വിത്ത്, ജൈവവളം, ജൈവകീടനാശിനി എന്നിവ വിതരണംചെയ്തു. വനിതകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ശ്യാമള ഉദ്ഘാടനംചെയ്തു. ടി.വി.രവി അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍ പദ്ധതി വിശദീകരിച്ചു. ടി.െക.നാരായണന്‍, ടി.വി.സാവിത്രി, പി.പ്രമോദ്, കെ.കുഞ്ഞിരാമന്‍, കെ.സുലോചന, പി.വി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod