ഓണാഘോഷം

Posted on: 26 Aug 2015വെള്ളിക്കോത്ത്: കാരക്കുഴി ഗ്രാന്മ ക്ലബ്ബിന്റെ ഓണോത്സവം ഉത്രാടനാളിലും തിരുവോണനാളിലുമായി നടക്കും. 27-ന് രാവിലെ 10ന് സി.പി.എം. ജില്ലാ കമ്മിറ്റിയംഗം എം.പൊക്ലന്‍ ഉദ്ഘാടനംചെയ്യും. ഓണക്കിറ്റ് വിതരണം, പൂക്കള മത്സരം, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.
കൊട്ടോടി:
'നമ്മള്‍ കൊട്ടോടിക്കാര്‍' വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഓണാഘോഷം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. പൂക്കളമത്സരം, വിനോദ മത്സരങ്ങള്‍, വടംവലി എന്നിവ നടക്കും. ഉദ്ഘാടനം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഹരിശ്ചന്ദ്രനായക് നിര്‍വഹിക്കും. വിജയികള്‍ക്ക് പി.കരുണാകരന്‍ എം.പി. സമ്മാനവിതരണം നടത്തും.
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി റെഡ്സ്റ്റാര്‍ യൂത്ത് സെന്റര്‍ തിരുവോണദിനത്തില്‍ കൂര്‍മല്‍-എഴുത്തച്ഛന്‍ പുരസ്‌കാരവിതരണവും ഓണാഘോഷവും നടത്തും. രാത്രി ഏഴിന് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനംചെയ്യും. രാവിലെ 10ന് അരിവതരണവും വൈകിട്ട് അഞ്ചിന് വനിതകളുടെ കമ്പവലി മത്സരവും നടക്കും.

More Citizen News - Kasargod