ഗുരുജയന്തി ആഘോഷം

Posted on: 26 Aug 2015തൃക്കരിപ്പൂര്‍: ശ്രീനാരായണഗുരുവിന്റെ 161-ാമത് ജയന്തി ആഘോഷം ആഗസ്ത് 30-ന് യൂണിയന്‍ പരിധിയിലെ വിവിധ ശാഖാതലങ്ങളില്‍ നടത്താന്‍ എസ്.എന്‍.ഡി.പി. യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ കൗണ്‍സിലിന്റെയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെയും യോഗം തീരുമാനിച്ചു. മാണിയാട്ട്, ചെറുവത്തൂര്‍, കൊടക്കാട്, ഓരി, തുരുത്തി ശാഖകളില്‍ ഗുരുജയന്തി ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി പതാകവന്ദനം, ഗുരുപൂജ, ജയന്തിസമ്മേളനം, അനുമോദന സമ്മേളനം, പായസവിതരണം എന്നിവ സംഘടിപ്പിക്കും. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് എ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, കെ.കുഞ്ഞമ്പു, പി.സി.വിശ്വംഭരന്‍ പണിക്കര്‍, പി.പി.നാരായണന്‍, കെ.കുഞ്ഞിക്കൃഷ്ണന്‍, പി.ദേവരാജന്‍, വി.വി.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
സൗജന്യ ഇംഗ്ലീഷ് പരിശീലനം
നീലേശ്വരം:
ചായ്യോത്ത് മഞ്ഞളംകാട് പ്രതിഭക്ലബ് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ സ്‌പോക്കണ്‍ഇംഗ്ലീഷ് പരിശീലനം തുടങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി.രത്‌നാവതി ഉദ്ഘാടനംചെയ്തു. എന്‍.ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.സുമേഷ്‌കുമാര്‍, പി.കെ.ജയകുമാര്‍, പി.കരുണാകരന്‍, പി.അനില്‍കുമാര്‍, പി.കെ.ബാലചന്ദ്രന്‍, എസ്.കെ.മോഹനന്‍, കെ.വി.രാഹുല്‍ എന്നിവര്‍ സംസാരിച്ചു. വിനോദ്കുമാര്‍ വേട്ടറാഡിയാണ് പരിശീലകന്‍.
ശനിയാഴ്ച വൈദ്യുതിചാര്‍ജ് സ്വീകരിക്കും
നീലേശ്വരം:
ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ 29-ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ വൈദ്യുതിചാര്‍ജ് സ്വീകരിക്കും.
ബി.എസ്.എന്‍.എല്‍. മേള ഇന്ന്
നീലേശ്വരം:
ബി.എസ്.എന്‍.എല്‍. നീലേശ്വരം എക്‌സ്‌ചേഞ്ച് പരിധിയിലെ ഏച്ചിക്കാനം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളില്‍ ബുധനാഴ്ച ബി.എസ്.എന്‍.എല്‍. മേള നടത്തും. അമ്പലത്തുംകരയില്‍ രാവിലെ 10 മുതല്‍ 12 വരെയും കാഞ്ഞിരപ്പൊയിലില്‍ രണ്ടുമുതല്‍ നാലുവരെയും മേള നടക്കുമെന്ന് നീലേശ്വരം ബി.എസ്.എന്‍.എല്‍. ജൂണിയര്‍ ടെലികോം ഓഫീസര്‍ അറിയിച്ചു.
പുത്തിരി അടിയന്തിരം
നീലേശ്വരം:
മന്നന്‍പുറത്ത് കാവ് ഭഗവതിക്ഷേത്രം ആരൂഢസ്ഥാനമായ എറുവാട്ട് തറവാട് ഭഗവതിദേവസ്ഥാനം പുത്തിരി അടിയന്തിരം 27-ന് രാവിലെ എട്ടിന് നടക്കും.

More Citizen News - Kasargod