വൃദ്ധസദനത്തില്‍ ജനമൈത്രി പോലീസിന്റെ ഓണാഘോഷം

Posted on: 26 Aug 2015
നീലേശ്വരം: വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഓണക്കോടി സമ്മാനിച്ചും ഓണസദ്യയുണ്ടും ജനമൈത്രി പോലീസിന്റെ ഓണാഘോഷം. നീലേശ്വരം പോലീസ്സ്‌റ്റേഷനിലെ ജനമൈത്രി പോലീസാണ് നീലേശ്വരം പള്ളിക്കര സാകേതം വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ചത്. സാകേതത്തിലെ മുഴുവന്‍ അഗതികള്‍ക്കും ഓണക്കോടികള്‍ സമ്മാനിച്ചു.

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) സുരേഷ് കുമാര്‍ ഉദ്ഘാടനംചെയ്തു. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി. കെ.ഹരിശ്ചന്ദ്ര നായക് അധ്യക്ഷതവഹിച്ചു. മൊബൈല്‍ കോടതി മജിസ്‌ട്രേറ്റ് എ.വി.ഉണ്ണിക്കൃഷ്ണന്‍, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. വിജയകുമാര്‍, അഡ്വ. ശൈലജ, നീലേശ്വരം സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍, എസ്.ഐ. പി.ജെ.ജോസ്, സാകേതം സെക്രട്ടറി പി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

More Citizen News - Kasargod