കാഞ്ഞങ്ങാട്-കാണിയൂര്‍പാത: എന്‍ജിനീയറിങ് സര്‍വേ തുടങ്ങി

Posted on: 26 Aug 2015കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാതയുടെ എന്‍ജിനീയറിങ് സര്‍വേ തുടങ്ങി. ദക്ഷിണ റെയില്‍വെ സര്‍വേ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വേക്കെത്തിയത്.
ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.ശ്രീകാന്ത്, സി.യൂസഫ് ഹാജി, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, സൂര്യഭട്ട് എന്നിവര്‍ പ്രാരംഭചര്‍ച്ച നടത്തി.
തുടര്‍ന്ന് പാണത്തൂര്‍, സുള്ള്യ, കാണിയൂര്‍ പ്രദേശങ്ങളിലെത്തി. പാത കടന്നുപോവുന്ന പ്രദേശങ്ങളിലെ ഉപരിതലവിവരങ്ങള്‍, ഭൂമിയുടെ ഘടന, ആവശ്യമായി വരുന്ന തുരങ്കങ്ങളുടെയും പാലങ്ങളുടെയും വിവരങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്.
90 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കാഞ്ഞങ്ങാട് -കാണിയൂര്‍ പാതയില്‍ പാണത്തൂര്‍ വരെയുള്ള 41 കിലോമീറ്ററാണ് കേരളത്തില്‍ വരുന്നത്. മീങ്ങോത്ത്, കൊട്ടോടി, പാണത്തൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വെ സ്റ്റേഷനുള്ള സ്ഥലവും സംഘം പരിശോധിച്ചു.
സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ രാജേന്ദ്രന്‍, നവാസ്, ജെ.പി.സര്‍വീസ് കണ്‍സല്‍ട്ടന്റ് എം.ജയപ്രകാശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

More Citizen News - Kasargod