ദേഹപരിശോധനയ്ക്കിടെ റിമാന്‍ഡ്പ്രതി ആക്രമിച്ചു

Posted on: 26 Aug 2015കാഞ്ഞങ്ങാട്: ദേഹപരിശോധനയെ എതിര്‍ത്ത റിമാന്‍ഡ്പ്രതി ജയില്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. മാങ്ങാട് ബാരയിലെ കെ.എം.മുഹമ്മദ് റഷീദാണ് (24) കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ അക്രമം നടത്തിയത്.
ബേക്കല്‍ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ്‌ചെയ്തത്. ജയിലിലെത്തിയ റഷീദിനെ ജയില്‍ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. ബഹളംവെച്ച ഇയാള്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചീത്തവിളിക്കുകയുംചെയ്തു. ജയിലിനകത്തെത്തിയ യുവാവ് പുസ്തകങ്ങള്‍ സൂക്ഷിച്ച അലമാര അടിച്ചുതകര്‍ത്ത് പുസ്തകങ്ങള്‍ വാരിവലിച്ചെറിയുകയും ചെയ്തതായി ജില്ലാ ജയില്‍ പ്രിസണ്‍ ഓഫീസറുടെ പരാതിയില്‍ പറയുന്നു. 30,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

More Citizen News - Kasargod