രാഹുല്‍-രാഹിത സംരക്ഷണ സഹായ കമ്മിറ്റിയായി

Posted on: 26 Aug 2015ചെറുവത്തൂര്‍: അച്ഛന്റെയും അമ്മയുെടയും മരണത്തെത്തുടര്‍ന്ന് തീര്‍ത്തും അനാഥരായ ചെറുവത്തൂര്‍ കുളത്തിനുസമീപത്തെ രാഹുല്‍-രാഹിത സഹോദരങ്ങളുടെ സംരക്ഷണത്തിനായി കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.
അച്ഛന്‍ മണി ഒന്നരവര്‍ഷം മുമ്പും അമ്മ ഷീജ കഴിഞ്ഞ ആഴ്ചയുമാണ് മരിച്ചത്. സ്വന്തമായി സ്ഥലവും വീടുമില്ലാത്തതിനാല്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ച്, നാല് ക്ലാസുകളിലാണ് ഇരുവരും പഠിക്കുന്നത്.
ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്തംഗം പി.പദ്മിനി (ചെയ.), എ.കരുണാകരന്‍ (കണ്‍.) എന്നിവരാണ് സംരക്ഷണ സഹായ കമ്മിറ്റി ഭാരവാഹികള്‍. കമ്മിറ്റിയുടെ പേരില്‍ വിജയ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങി. സഹായങ്ങള്‍ 208901011002334 അക്കൗണ്ട് നമ്പറില്‍ അയക്കണം. IFSC Code:VIJB0002089. ഫോണ്‍: 9847144462, 9946555108.

More Citizen News - Kasargod